ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി
Jun 1, 2025 01:41 PM | By Sufaija PP


പാസ്സിംഗ് ഔട്ട് പരേഡിൽ ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി ശ്രീനിവാസ് അഭിവാദ്യം സ്വീകരിച്ചു.


ഇന്ത്യൻ നേവൽ അക്കാദമി കോഴ്‌സ്, നേവൽ ഓറിയന്റേഷൻ കോഴ്‌സ് (എക്സ്റ്റെൻഡഡ്), നേവൽ ഓറിയന്റേഷൻ കോഴ്‌സ് (റെഗുലർ), നേവൽ ഓറിയന്റേഷൻ കോഴ്‌സ് (കോസ്റ്റ് ഗാർഡ്) എന്നിവയിലെ കേഡറ്റുകൾ, മിഡ്ഷിപ്മെൻ ഉൾപ്പെടെ 186 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.


ഇവരിൽ ബംഗ്ലാദേശ്, ശ്രീലങ്ക, ടാൻസാനിയ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകളും ഉൾപ്പെടുന്നു. ആഗോളതലത്തിൽ ഇന്ത്യയുടെ നാവിക പരിശീലന മികവ് പ്രദർശിപ്പിക്കുന്ന വേദിയാണിതെന്നും പരിശീലനം പൂർത്തിയായവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായും കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി ശ്രീനിവാസ് പറഞ്ഞു. തുടർന്ന് അദ്ദേഹം പരേഡ് അവലോകനം ചെയ്തു.


ബി. ടെക് കോഴ്സിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡലിന് നകുൽ സക്സേന അർഹനായി. ഏറ്റവും മികച്ച കേഡറ്റിനുള്ള രാജ്യ രക്ഷാ മന്ത്രി ട്രോഫി ടാൻസാനിയയിൽ നിന്നുള്ള കിയോണ്ടോ മൈക്കൽ ഫ്ലോറൻസിന് ലഭിച്ചു.


മുൻ എൻഡിഎ ട്രെയിനികളിൽ മെറിറ്റിൽ മികവ് തെളിയിച്ച നിതിൻ എസ് നായർ, പവാർ രോഹിത് പ്രകാശ്, രജനീഷ് സിംഗ്, കൊമ്മു ഡേവിഡ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.


അക്കാദമിക്, സർവീസ് വിഷയങ്ങൾ, ഔട്ട്ഡോർ പരിശീലനം, ഡ്രിൽ, സ്പോർട്സ്, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പരിശീലനങ്ങളിൽ മികവ് പ്രകടിപ്പിച്ചതിന് ചീറ്റ സ്‌ക്വാഡ്രണിന് കമാൻഡന്റിന്റെ ചാമ്പ്യൻ സ്‌ക്വാഡ്രൺ ബാനർ ലഭിച്ചു.


എഫ്ഒസിഎൻസി സൗത്ത് ഐഎൻഎ കമാൻഡന്റ്മാരും പരിശീലകരുടെ മാതാപിതാക്കളും പരിശീലനം പൂർത്തിയാക്കിയ ഓഫീസർമാരെ സ്ട്രിപ്പുകൾ അണിയിച്ചു. ഇവർ നാവികസേനാ കപ്പലുകളിലും ഇതര സ്ഥാപനങ്ങളിലും സവിശേഷ പരിശീലനം നേടും.


ഐഎൻഎ കമാൻഡന്റ് വൈസ് അഡ്മിറൽ സി.ആർ പ്രവീൺ നായർ, ബ്രഹ്മോസ് എയറോസ്പേസ് ഡയറക്ടർ ജനറൽ ഡോ. ജെയ്തീർഥ് ആർ. ജോഷി, അസിസ്റ്റന്റ് ചീഫ് ഓഫ് മെറ്റീരിയൽ(എൻ എസ് എം) ആർഎഡിഎം സി രഘുറാം, ചീഫ് സ്റ്റാഫ് ഓഫീസർ (എസ് എൻ സി) ആർഎഡിഎം ബി എസ് സോധി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, പരിശീലകരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

186 trainees complete training from Ezhimala Naval Academy

Next TV

Related Stories
കാലാവസ്ഥ പ്രതികൂലം :അഴീക്കോട്‌ കടലിൽ പെട്ട് കാണാതായ യുവാക്കളെ കണ്ടെത്താനുള്ള ശ്രമം വിഫലമാകുന്നു

Jun 2, 2025 10:21 PM

കാലാവസ്ഥ പ്രതികൂലം :അഴീക്കോട്‌ കടലിൽ പെട്ട് കാണാതായ യുവാക്കളെ കണ്ടെത്താനുള്ള ശ്രമം വിഫലമാകുന്നു

കാലാവസ്ഥ പ്രതികൂലം :അഴീക്കോട്‌ കടലിൽ പെട്ട് കാണാതായ യുവാക്കളെ കണ്ടെത്താനുള്ള ശ്രമം വിഫലമാകുന്നു...

Read More >>
കേരള പ്രവാസി സമ്മേളനം  വേശാലയിൽ സംഘടിപ്പിച്ചു

Jun 2, 2025 10:10 PM

കേരള പ്രവാസി സമ്മേളനം വേശാലയിൽ സംഘടിപ്പിച്ചു

കേരള പ്രവാസി സമ്മേളനം :വേശാലയിൽ സംഘടിപ്പിച്ചു...

Read More >>
കമൽഹാസൻ ഹൈക്കോടതിയിൽ, തഗ് ലൈഫ് നിരോധനം നിയമവിരുദ്ധം, കർണാടക ഫിലിം ചേംബറിനെതിരെ ഹർജി

Jun 2, 2025 10:02 PM

കമൽഹാസൻ ഹൈക്കോടതിയിൽ, തഗ് ലൈഫ് നിരോധനം നിയമവിരുദ്ധം, കർണാടക ഫിലിം ചേംബറിനെതിരെ ഹർജി

കമൽഹാസൻ ഹൈക്കോടതിയിൽ, തഗ് ലൈഫ് നിരോധനം നിയമവിരുദ്ധം, കർണാടക ഫിലിം ചേംബറിനെതിരെ...

Read More >>
ഷുക്കൂർ വധക്കേസ്:സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴി മാറ്റിയ കേസിൽ തെളിവില്ല, സി പി എം നേതാവിനെ വെറുതെ വിട്ടു

Jun 2, 2025 07:00 PM

ഷുക്കൂർ വധക്കേസ്:സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴി മാറ്റിയ കേസിൽ തെളിവില്ല, സി പി എം നേതാവിനെ വെറുതെ വിട്ടു

ഷുക്കൂർ വധക്കേസ്:സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴി മാറ്റിയ കേസിൽ തെളിവില്ല, സി പി എം നേതാവിനെ വെറുതെ വിട്ടു...

Read More >>
നന്മ ചെയ്ത് സർവീസ് ഇറക്കം :ഐ ആർ പി സിക്ക് ധന സഹായം നൽകി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് ജീവനക്കാർ

Jun 2, 2025 06:50 PM

നന്മ ചെയ്ത് സർവീസ് ഇറക്കം :ഐ ആർ പി സിക്ക് ധന സഹായം നൽകി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് ജീവനക്കാർ

നന്മ ചെയ്ത് സർവീസ് ഇറക്കം :ഐ ആർ പി സിക്ക് ധന സഹായം നൽകി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് ജീവനക്കാർ...

Read More >>
കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം;മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം ചെയ്തു

Jun 2, 2025 04:31 PM

കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം;മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം ചെയ്തു

കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം;മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം...

Read More >>
Top Stories